Monday, June 23, 2008

- അങ്കിള്‍ സാമെന്ന മുഴുത്ത പട്ടിയോ / ചുവന്ന റഷ്യന്‍ പട്ടിയോ മൂന്നാംലോക കൊടിച്ചി പട്ടികളോ / ആരും അത്രമാന്യരോന്നുമല്ല . (ഏകലോകസങ്കല്പം മുന്നോട്ടു വെച്ചതാരായാലും അതിനായി പ്രയത്നിച്ച മഹാമാനസ്കനെ ഒരിക്കല്‍ കൂടി സ്മരിക്കട്ടെ.)

spontaneity - കലയെ നിര്‍വ്വചിക്കാന്‍ ഇതിലും മികച്ച പദമുണ്ടോ / ഡെലിബറെട്ടായതോന്നും കലയല്ല / എന്തെന്നാല്‍ ദൈവദത്തമാണ് കല.

Saturday, June 21, 2008

നോണ്‍സെന്‍സ് - രാഷ്ട്രത്തെ രണ്ടായീ മുറിച്ചത്, ആരുടെ താത്പര്യം സംരക്ഷിക്കാനായാലും/ മതേതര രാഷ്ട്രത്തിലെ മതങ്ങളുടെ മദം/ ഗാന്ധിവധം

Do or die - ഒരു മുദ്രാവാക്യമാണ്, ആഹ്വാനവുമാണത് / ! അതൊരു പ്രതീക്ഷയാണ് / ആത്മവിശ്വാസവും ദൃഡനിശ്ചയവുമാണ്


ദൈവമേ- നമ്മുടെ ഒരു ദൌര്‍ബല്യമാണ്
കൈതൊഴാം - പ്രപഞ്ചത്തിലെ എല്ലാ ചരചാരങ്ങള്‍ക്കും ഊര്‍ജ്ജത്തിനും വേണ്ടി
കാക്കുമാറാകണം - ഒരു ശങ്കരനാരായണസന്കലപമാണു മനസ്സില്‍ ( ആള്‍വാര്മാരും നയനാര്‍മാരുംനൂറ്റാണ്ടുകളിലൂടെ നടത്തിയ സന്ധിയോ, ശ്രീ ശങ്കരന്റെ അദ്വൈതമോ - ശ്രീ ബുദ്ധന്റെ പ്രകൃതമാണ്.)

Tuesday, June 17, 2008

തുള്ളികള്‍

ഗൃഹാതുരം - ഒരു കയമാണ്, ഓര്‍മ്മയുടെ ; മേല്പരപ്പില്‍ നീന്തിത്തുടിക്കാം (if you know that) / മുങ്ങിതപ്പാം (if you know that ) ആഴങ്ങളില്‍ സ്വയം നഷ്ടപെടുകയുമാകാം ( if you don't .....)
ബേബി ഡോള്‍- പൌണ്ടര്‍ മണക്കുന്ന ബേബി ഡോള്‍ ഒന്നാം ക്ലാസ്സില്‍ എന്നോടൊപ്പം പഠിച്ച സബിതയാണ് /കുട്ടിക്യുറ പൌടറിന്റെ മണവും പാവക്കുട്ടിയുടെ മുഖവും / ഓര്‍മ്മയുടെ നിറം മങ്ങിയ ഒരു അറയിലെ ചിത്രം

Example

പുലരി /ഓളങ്ങളെ സ്പര്‍ശിച്ച് / ചന്ദ്രിക അലിയുന്നു .

Saturday, June 14, 2008

പ്രാര്‍ത്ഥന
ദൈവമേ ഈ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളെയും ഊര്‍ജ്ജത്തേയും സംരക്ഷിക്കണേ ...........