Monday, July 14, 2008

സോരാഷ്ട്രാര്‍: അങ്ങിനെ പറഞ്ഞു ഫ്രെഡറിക് നീഷേ / പ്രകാശത്തിന്റെ, അറിവിന്റെ ദേവതയെ കാണിച്ചു തന്ന / പേര്‍ഷ്യന്‍ പ്രവാചകന്‍
നാനൊടെക്നോളജി: റിച്ചാര്‍ഡ് ഫെയിന്മാന്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പു തമാശ പറയുകയായിരുന്നെന്ന് നമുക്കു തോന്നും/ ഇന്നു കമ്യൂണിക്കേഷനും കംപ്യൂട്ടറും വൈദ്യശാസ്ത്രവും തൊട്ടെല്ലാ സാങ്കേതിക മേഖലകളിലേക്കും ഇവന്‍ കടന്നുകയറി കഴിഞ്ഞു (Atomic level manipulation) / നാളെ നാം ഭക്ഷിക്കുന്നതും നമ്മെ ഭക്ഷിക്കുന്നതും ഇവനായിരിക്കും (now I am joking?) /

Saturday, July 12, 2008

IT-BT&, NT : അവര്‍ പറഞ്ഞു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി / ഞങ്ങള്‍ പറഞ്ഞു ബയോ ടെക്നോളജി / വരൂനമുക്കൊന്നായ് പറയാം 'നാനോ ടെക്നോളജി '
View point : ആ split വൈഡായി തുറന്നു / അത് കഴ്ച്ചപാടിന്റെയോ , പ്രത്യുല്പാദനത്ത്തിന്റെയോ / എനിക്കതിലൂടെ കടന്നു പോകണം

Friday, July 11, 2008

Mitochaondria : എന്നെ നടത്തുന്നതും നീ / ഗ്ലൂകൊസിനെ ഓക്സിജന്‍ കൊണ്ട് മുറിച്ച് വെള്ളവും carbon dioxide - മാക്കി / ഊര്ജ്ജം നീയെനിക്ക് തന്നതല്ലോ respiration
ഏകലവ്യന്റെ പെരുവിരല്‍ : പെരുവിരല്‍ പ്രതീകമാണ്, അധകൃതന് അതിജീവനത്തിന്റെ / ബ്രഹ്മണന്റെയും ക്ഷത്രിയന്റെയും ശുഷ്കമനസിന്റെ /പിന്നെ കാടന്റെ കരളുരപിന്റെയും ഗുരുഭക്തിയുടെയും
chameleon: മഡഗാസ്ക്റിലെ മാന്ത്രികാ / കണ്ണൊന്നു മുന്നോട്ടും മറ്റൊന്നു പിറകോട്ടും, നാകിന്റെ ഒരു നീളം / നിറം മാറുന്ന മിനിയേച്ചര്‍ ദിനോസറെ

Tuesday, July 8, 2008

petals of a red rose : ഇതളടര്‍ന്ന രക്തപുഷ്പം പ്രണയ തീവ്രതയുടെ ബിംബം / പണ്ട് ആശംസാ കാര്‍ടിലെഴുതിയ വാക്കുകള്‍ /കലയുടെ ഐശ്വര്യംശം
ശരത്കാല ദീപ്തി (അറോറ) : എം. കൃഷ്ണന്‍ നായരാണ് മനസ്സില്‍, ദീപ്തമായ കലയും / മാനത്തെ വര്‍ണ്ണജാലങ്ങളാണത്/ പ്രപഞ്ചത്തിന്റെ അപാരമായ കലാസൃഷ്ടിയാണ്

Monday, July 7, 2008

love :ആകുന്നു ജീവിതത്തിന്റെ സത്ത / ഒരു ജന്മവാസനയാണത്/ "രണ്ടു പേര് പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നതല്ല , ഒരേ വീക്ഷണ കോണില്‍ ലോകത്തെ കാണാന്‍ ശ്രമിക്കലാണ്"

( എന്ന് !)
ലിവ് : ജനിക്കുക , ജീവിക്കുക , പെരുകുക / പ്രതിസന്ധിയെ അതിജീവിക്കുക / എന്നത് മാത്രമല്ല -സര്‍വ്വോപരി- ജീവിക്കുക

rEvolution : നിലനില്പിനായുള്ള അനേകരുടെ സമരത്തില്‍ /(പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ )/ അനുയോജ്യന്റെ (അനുകൂലനങ്ങള്‍ ഉള്ളവന്‍ ) അതിജീവനം

_കടപ്പാട് - ഡാര്‍വിനോടും ഗീതയോടും

മിറാഷ് & ഒയാസിസ്

മിറാഷ് :പ്രണയമാണ് , പ്രക്രൃതിയോടും സത്യത്തോടുമുള്ള/മരീചികയാണ് , മരുഭൂമിയിലെ സഞ്ചാരിയെവലയ്ക്കുന്ന / ദര്‍പ്പണമാണ്, അന്തരീക്ഷപാളിയിലെ താപവ്യതിയാനം -പ്രതിബിംബം സൃഷ്ടിക്കുന്ന

ഒയാസിസ് : ഉണ്മയാണ് , ജീവല്ദായകമായ /പ്രതീക്ഷയാണ് , മരീചികയുടെ മുന്നിലാണെങ്കില്‍പോലും / പ്രത്യക്ഷദേവതയാണ് , സഞ്ചാരിക്ക് അന്നവും ജലവുമേകുന്ന

Tuesday, July 1, 2008

അതീന്ദ്രിയം - മനുഷ്യന് പഞ്ചേന്ദ്രിയങ്ങള്‍/ പാമ്പിന്റെ താപഗ്രാഹിയും , സ്രാവിന്റെ പേശീ ചലന ചാര്‍ജ്ഗ്രാഹിയും, വവ്വാലിന്റെ റഡാര്‍ സംവിധാനവും/ നാം നേടിയതും നമുക്കു നേടാവുന്നതുമായ അറിവിന്റെ ശുഷ്കതയെ ബോധ്യപ്പെടുത്തട്ടെ
നെമോണിക് - എന്റെ അതിവിദഗ്ദയായ അമ്മ ഞങ്ങള്‍ക്ക് നവഗ്രഹങ്ങളും ചുമ്മാ കാണിച്ചു തന്നു / വാനനിരീക്ഷണ കേന്ദ്രം അതിനെ അഷ്ടഗ്രഹങ്ങളാക്കി/ഞാനോ ഷഡ്ഗ്രഹങ്ങള്‍ മാത്രം കണ്ടു