Tuesday, September 30, 2008

Evolution-II:- പരിണാമം ആയിരത്താണ്ടുകളോ അതിലധികമോ എടുത്തല്ല നടക്കുന്നത്/
ഒറ്റ തലമുറയുടെ അന്തരത്തില്‍ അത് സംഭവിക്കുന്നു, മ്യൂടേഷനിലൂടെ/
ബാക്കി കാലാകാലം നീണ്ട പ്രകൃതിനിര്‍ദ്ധാരണം.



Because I believe : 'Because I believe' the facts!/
Because I believe in one God, one religion, one world/
That is why I am.


Amazon: ജീവന്‍ നിന്നിലൂടെ ഒഴുകുന്നു /
നിന്നിലേക്കൊഴുകുന്നതോ, നിന്നില്‍ നിന്നുമൊഴുകുന്നതോ/
നിനക്കു ചുറ്റും തളിര്‍ക്കുന്ന ജീവന്നുമാധാരം നീ തന്നെ . (ആമസോണ്‍ .... നീ തന്നെയാണ് ജീവന്റെ നദി.)


The God : "പ്രഥമ ചാലകന്‍ അചഞ്ചലന്‍" എന്ന് പ്ലേറ്റോ /
"പ്രഥമ കാരണന്‍ കാരണന്‍ " എന്ന് അരിസ്റ്റോട്ടില്‍് /
(തമാശയായി പറയട്ടെ ) പ്രഥമ സത്യം അസത്യം എന്ന് ഞാനും .
(The prime truth untruth)



Democracy: രാജാവില്‍ നിന്നു കുലീനരിലേക്കും, കുലീനരിലെ സമ്പന്നരിലേക്കും/
പൊതുജന പിന്തുണയുള്ള ഏകാധിപതിയിലേക്കും അവിടെ നിന്നും ജനാധിപത്യത്തിലേക്കും/
ഗ്രീസില്‍ വച്ചൊരു പരിണാമം.


Instinct- നാലക്ഷരമുള്ള ഭാഷ(A T G C) കൊണ്ട് ഉള്ള ലക്ഷക്കണക്കിനു വാക്കുകളായി ജീനോമിലെഴുതിയിരിക്കുന്നു/
പ്രോകാരിയോട്ടു മുതല്‍ (സുവ്യക്തമായ ന്യൂക്ളിയസില്ലാത്ത) മനുഷ്യനില്‍ (പല ജൈവചോദനകളെയും തള്ളി പറയുന്ന) വരെ/
നിങ്ങളെ കൊണ്ടു ചെയ്യിപ്പിക്കുന്നു (ശരിതെറ്റുകള്‍ ചികയാതെ)