Tuesday, November 4, 2008

ജൈവചോദന(Instinct): ഇര തേടാനും ഇണ തേടാനും നിന്നെ പഠിപ്പിച്ചപരിണാമവഴികള്‍/അനൈശ്ചികവും അല്ലാത്തതുമായ നിന്റെ എല്ലാ ചേഷ്ടകളും(നീ)/ഒസിലറ്റോറിയയോ,അമീബയോ, സൈകണോ, ഹൈഡൃയോ, കൃമിയോ, അട്ടയോ, ശലഭമോ, കക്കയോ, നക്ഷത്രമത്സ്യമോ, ആംഫിയോക്സസോ, സ്രാവോ, കടല്‍ക്കുതിരയോ, തവളയോ, മുതലയോ, കാക്കയോ, പട്ടിയോ?(അതോ മനുഷ്യനോ?)
Nero: അന്ന് വെറുമൊരു തമാശക്ക് വേണ്ടിയാണവന്‍ റോം കത്തിച്ചത് / നഗരം 'burn' ചെയ്യുമ്പോള്‍ 'nero' ക്ക് ഫിഡില്‍ വായിക്കലില്‍ കുറഞ്ഞതൊന്നും ചെയ്യാനില്ല / ഇന്ന് 'nero' CDROM 'burn' ചെയ്യുന്നതും വെറുമൊരു തമാശക്കായിരിക്കാം.

Fukuoka: " മണ്ണില്‍ ആഹാരം വിളയണമെന്ന പ്രാര്‍ത്ഥനയാണ് വേണ്ടത്, ധനം വിളയണമെന്ന മോഹമല്ല / വിപ്ലവമുണ്ടാക്കാന്‍ ഒറ്റ വൈക്കോല്‍ മതി എന്ന് / മസനൊബു ഫുകുവോക്ക- പ്രകൃതിയുടെ സ്പന്തനമറിഞ്ഞവന്‍.


crazy: "ക്രേസീ " എന്ന് നീട്ടി ബ്രിട്നിസ്പിയെഴ്സ് /"मुझे नया नाम दो पागल कहो" എന്ന് K.K.(രാമചന്ദ്രന്‍)/
crazy എന്നെന്നെ വിളിക്കൂ എന്ന് ഞാനും.


_______: ഹരിതകണങ്ങളെ/ഈ ഭൂവിന്റെ ചൊറ്റു/ പാത്രങ്ങളല്ലോ നിങ്ങള്‍.


chihuahua: പഗ്?/ ഐ ടോള്‍ഡ് / ഷിവാവ(chihuahua).